Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slow Progress

Kasaragod

സ​ര്‍​വീ​സ് റോ​ഡ്, ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക്: 22ന​കം തീ​ര്‍​ക്കാ​ന്‍ ആ​ര്‍​ഡി​ഒ​യു​ടെ ക​ര്‍​ശ​ന​നി​ര്‍​ദേ​ശം

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്തെ സ​ര്‍​വീ​സ് റോ​ഡി​ന്‍റെ​യും ഓ​വു​ചാ​ലി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ന്‍ ആ​ര്‍​ഡി​ഒ കെ.​ആ​ര്‍. മ​നോ​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ആ​ര്‍​ഡി​ഒ​യു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ര​തി​നി​ധി​ളും ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. മു​ന്പ് തീ​രു​മാ​നി​ച്ച​തു​പ്ര​കാ​രം 22ന​കം നി​ര്‍​ദ്ദി​ഷ്ട പ​ണി​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ 20നു ​വീ​ണ്ടു​മൊ​രു അ​വ​ലോ​ക​ന​യോ​ഗം ചേ​രു​മെ​ന്നും ആ​ര്‍​ഡി​ഒ വ്യ​ക്ത​മാ​ക്കി.

മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യി ജി​ല്ലി​പ്പൊ​ടി​യി​ട്ട് കു​ഴി​ക​ള്‍ നി​ക​ത്തി​യ​ത് കാ​ര​ണം ക​ടു​ത്ത പൊ​ടി​ശ​ല്യ​ത്താ​ല്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ അ​വ​സ്ഥ സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​യി ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഈ ​ഭാ​ഗ​ത്തെ ടാ​റിം​ഗ് ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​ര്‍​ഡി​ഒ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജാ റോ​ഡ് മു​ത​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള ഡ്രെ​യ്നേ​ജ് പ​ണി​യി​ല്‍ വീ​ണ്ടും ര​ണ്ടാ​മ​തൊ​രു വൈ​ദ്യു​ത തൂ​ണി​ന് സ​മീ​പം ഓ​വു​ചാ​ല്‍ വ​ള​ച്ചു​കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ള്‍ സ​മ​ര​സ​മി​തി നി​ര​ത്തി. ഈ ​അ​പാ​ക​ത എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള അ​ണ്ട​ര്‍​പാ​സി​ന​ടു​ത്തു​ള്ള സ​ര്‍​വീ​സ് റോ​ഡി​ല്‍ സ്ലാ​ബ് പൊ​ട്ടി​യി​ട്ട് ര​ണ്ടു​മാ​സ​മാ​യി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന അ​വ​സ്ഥ ജ​ന​കീ​യ സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​ന​കം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തെ​രു റോ​ഡി​ല്‍ വ​ലി​യ ലോ​റി ത​ട്ടി വൈ​ദ്യു​ത ക​മ്പി പൊ​ട്ടി വീ​ണ് വ​ലി​യ അ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​വീ​സ് റോ​ഡി​ന്‍റെ​യും ഓ​വു​ചാ​ലി​ന്‍റെ​യും പ​ണി എ​ത്ര​യും വേ​ഗം തീ​ര്‍​ത്ത് ആ​വ​ശ്യ​മാ​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ര്‍​ഡി​ഒ ആ​വ​ശ്യ​പ്പെ​ട്ടു. ച​ര്‍​ച്ച​യി​ല്‍ ജ​ന​കീ​യ​സ​മ​ര​സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ശ്രീ​നാ​ഥ് ശ​ശി, ഡി. ​രാ​ജ​ന്‍, മ​ഹ​മൂ​ദ് കോ​ട്ടാ​യി, പ്ര​കാ​ശ​ന്‍ കൊ​ട്ട​റ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ന്നാ​ൽ ജ​ന​കീ​യ സ​മ​ര സ​മി​തി പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം ച​ര്‍​ച്ച​യ്ക്ക് ഇ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​നും ക​ര്‍​മ​സ​മി​തി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. പ​ണി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​ത്ത പ​ക്ഷം ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ബ​ല്ല വ​യ​ലി​ലെ റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്നു


കാ​ഞ്ഞ​ങ്ങാ​ട്: ചെ​മ്മ​ട്ടം​വ​യ​ല്‍-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡി​ല്‍ കു​റ്റി​ക്കാ​ല്‍ ബ​ല്ല വ​യ​ലി​ലെ 200 മീ​റ്റ​ര്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 20 മു​ത​ല്‍ മൂ​ന്നു​മാ​സ​ത്തേ​ക്ക് റോ​ഡ് അ​ടി​ച്ചി​ട്ട​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ നാ​ട്ടു​കാ​രും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ദു​രി​ത​യാ​ത്ര​യാ​ണ് ഇ​പ്പോ​ഴും ന​ട​ത്തു​ന്ന​ത്. മ​റ്റു​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ബ​സു​ക​ള്‍ ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തു​കാ​ര​ണം മ​ടി​ക്കൈ ഭാ​ഗ​ത്ത് നി​ന്നും ബ​ല്ല സ്‌​കൂ​ളി​ലേ​ക്കും മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര​യി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും കൃ​ത്യ​സ​മ​യ​ത്ത് സ്‌​കൂ​ളി​ലെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഏ​പ്രി​ല്‍ 19നു ​റോ​ഡ് തു​റ​ന്നു​ന​ല്‍​കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​സി. എ​ന്‍​ജി​നി​യ​ര്‍ ന​ല്‍​കി​യ ഉ​റ​പ്പ് വെ​റു​തെ​യാ​യി.

റോ​ഡ് പ​ണി വൈ​കാ​ന്‍ കാ​ര​ണം ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് സി​പി​എം ബ​ല്ല ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

അ​തേ​സ​മ​യം റോ​ഡ് പ്ര​വൃ​ത്തി വൈ​കാ​ന്‍ കാ​ര​ണം സി​പി​എ​മ്മി​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്നും അ​തു മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം സ​മ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ബി​ജെ​പി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​വും സം​സ്ഥാ​നം ഭ​രി​ച്ചി​ട്ടും ന​ഗ​ര​സ​ഭ ഭ​ര​ണം കൈ​യാ​ളു​മ്പോ​ഴും കു​റ്റി​ക്കാ​ല്‍ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​

ക​രി​ക്കാ​ന്‍ സി​പി​എ​മ്മി​ന് സാ​ധി​ച്ചി​ല്ല. അ​ധി​കാ​ര​ത്തി​ല്‍ ഇ​രി​ക്കു​മ്പോ​ള്‍ കൈ​യും കെ​ട്ടി നോ​ക്കി നി​ന്ന​വ​ര്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​പ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​ന്‍ സ​മ​രം ന​ട​ത്തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. എ​ത്ര​യും വേ​ഗം പ​ണി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ജ​ന​കീ​യ പ്ര​ക്ഷോ​ഭം ബി​ജെ​പി നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Latest News

Corehub Up